കൊല്ലം കൊട്ടാരക്കര: സദാനന്ദപുരത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കോട്ടൂർ കനാൽ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.