കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം



കാസർകോട്: കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്‌ച രാത്രി 9 മണിയോടെയാണ് അപകടം. സ്റ്റേഷനിൽ ജി ഡിയും പാറാവുകാരനുമടക്കം 10 പേർ ഉണ്ടായിരുന്നു. കനത്ത മഴയിൽ പെട്ടെന്ന് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. ഓഫീസിനകത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികൾ തകർന്നു. തകർന്നു വീഴുന്നതിന്റെ ചെറിയ ശബ്‌ദം കേട്ടതോടെ പൊ ലീസുദ്യോഗസ്ഥർ മുറിയിൽ നിന്നും മാറുകയായിരുന്നു. അപകടത്തിൽ നിന്നും പൊലീസുദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടെന്ന് പറയുന്നു. അപകടവിവരത്തെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post