തൃശ്ശൂർ പാവറട്ടി വെങ്കിടങ്ങിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കനോലി കനാലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തൊയക്കാവ് സ്വദേശി കോഴിപറമ്പിനടുത്ത് കടവത്ത് ദാസന്റെ മകൻ അഖിൽ (29) ആണ് മരിച്ചത്. പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായ അഖിൽ പുളിക്കക്കടവ് പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സംശയിക്കുന്നു. പാലത്തിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്