തൃശ്ശൂർ പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം താനൂർ സ്വദേശി യഹിയ(25) യെയാണ് വൈകീട്ടോടെ കാണാതായത്. പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചിൽ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സ് അംഗങ്ങളും തിരച്ചിൽ നടത്തുന്നുണ്ട്. മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തുണ്ട്.