കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആദൂർ മഞ്ഞംപ്പാറയിൽ താമസിക്കുന്ന ഇല്യാസാ 31 ആണ് മരിച്ചത്.
ഇന്നലെ സന്ധ്യക്കാണ് അപകടം. നാട്ടുകാരും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.