മലപ്പുറം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം നടന്നത്. കുന്നുംപുറം എആർ നഗർ സ്വദേശി ഹിഷാം അലി (18) ആണ് മരിച്ചത്. പോർഷെ കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
മൃതദേഹം തിരൂരങ്ങാടിയിലെ ഗവ. ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ കുഞ്ഞിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.