കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു



 കാസർകോട്  കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്ഫോമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്നുച്ചക്ക് ആണ് സംഭവം.  നയ ബസാറിന് മുൻവശം    റോഡരികിലെതട്ടുകടയിലെ ജീവനക്കാരൻ ഉദയൻ 48 ആണ് മരിച്ചത്.

കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്ത് ട്രാൻസ്ഫോമറിൽ കയറിയാണ് യുവാവ് ഷോക്കേറ്റ് മരിച്ചത്. മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. 

ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണയുവാവിനെ ഹോം ഗാർഡ് അരവിന്ദൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടയം സ്വദേശിയാണെങ്കിലും 10 വർഷത്തിലേറെയായി കാഞ്ഞങ്ങാട്ടാണ് താമസം.

Post a Comment

Previous Post Next Post