കാസർകോട് കാഞ്ഞങ്ങാട് : ദേശീയ പാതയിൽബൈക്കുകൾ തമ്മിൽകൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ പെട്ടമൂന്ന് യുവാക്കളുടെ നിലഗുരുതരമാണ്. ഇവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ബെണ്ടിച്ചാൽ തായൽ ഗഫൂറിൻ്റെ മകൻ
തസ്ലീം ആണ് മരിച്ചത്. ഇന്ന് രാത്രിയാണ് അപകടം. നാല് യുവാക്കൾ സഞ്ചരിച്ച രണ്ട് ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ എല്ലാവരും ബണ്ടിച്ചാൽ
പള്ളത്തുങ്കാൽ സ്വദേശികളാണ്.