മണ്ണഞ്ചേരി (ആലപ്പുഴ): ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വടക്കനാര്യാട് രണ്ടുകണ്ടത്തിൽ ബി. സനൽകുമാറിൻ്റെ മകൻ സൂര്യഭാസ്ക്‌കർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു സിൽക്ക് ബോർഡ് ഫ്ലൈഓവറിലായിരുന്നു അപകടം.
സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ പെട്ടെന്ന് വാഹനം നിർത്തിയപ്പോൾ തെറിച്ച് റോഡിൻ്റെ വശത്തെ തൂണിൽ തല ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബംഗളൂരു എലൈറ്റ് ഗ്രൂപ്പ് സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: സിമി. സഹോദരി: സൂര്യലക്ഷ്‌മി.