കണ്ണൂരിൽ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു

 


ആലക്കോട് (കണ്ണൂർ): മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്പോൾ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്. മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിനുശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിൻസെന്റ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ വിൻസെന്റിനെ നാട്ടുകാർ കരുവൻചാൽ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു. മാലോം പുഞ്ചയിൽ കുടുംബസമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് പണിതിരുന്നു. ഒത്തുകല്യാണത്തിന് കൂടെ പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലായിരുന്നു വീട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: റോസമ്മ. മക്കൾ: റോബർട്ട്. ബ്രിജിത്ത. ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post