കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ഹൈദരാബാദില്‍ നിന്നുള്ള യാത്രാ സംഘമാണിത്. മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് സംഭവം. ചേര്‍ത്തല കമ്പം മിനി ഹൈവേയുടെ ഭാഗമാണിത്. ഗൂഗിള്‍ മാപ്പില്‍ തെറ്റായി അടയാളപ്പെടുത്തിയിട്ടുള്ളതിനാല്‍ പലര്‍ക്കും സ്ഥിരം വഴിതെറ്റാറുണ്ട്.
ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. വാഹനം വേഗത കുറച്ചെത്തിയതിനാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി.