കാസർകോട് കാഞ്ഞങ്ങാട് :ചിത്താരിയിൽ കാൽനടയാത്രക്കാരൻ ബൈക്കിടിച്ചു മരിച്ചു.
ചാമുണ്ഡി കുന്ന് സ്വദേശി സി. എച്ച്. അബൂബക്കർ ഹാജി 68ആണ് മരിച്ചത്.
ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
കർഷക ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആണ്
അബൂബക്കർ ഹാജി.
ബൈക്കിൽ ഉണ്ടായിരുന്ന
രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് .
ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.20 നാണ് അപകടം. പള്ളിയിൽ പോകവെയാണ് ബൈക്ക് ഇടിച്ചത്.അന്തൂഞ്ഞി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൗദ .മക്കൾ: ഹനീഫ , ഷരീഫ്, സലീം, മുനീർ, നിസാമുദ്ധീൻ, മുജീബ്, ബാസിത്ത്, തസ്നി . മരുമക്കൾ: ഫർദാന,തസ്‌ലീമ, റിസ്വാന, ഷബ്ന , തസ്മിയ , ഷഫീക്ക്, ഷഹാന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് , അബ്ദുറഹ്മാൻ, സി.എച്ച്. മൊയ്തീൻ, ഖദീജ.