മലപ്പുറം കുറ്റിപ്പുറത്ത് തീ പിടുത്തം, മൃതദേഹം തിരിച്ചറിഞ്ഞു കണ്ടെത്തിയത് തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദൻ (58) എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മഞ്ചാടി ഭാഗത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചത്. വിവരമറിഞ്ഞ് പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.