നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി ; പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു




വരാപ്പുഴ (എറണാകുളം): വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ആഴ്ചകള്‍ക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post