യാത്രക്കാരെ ഇറക്കാനായി നിർത്തിയിട്ട സ്വകാര്യ ബസിന് പിറകിൽ ഇന്നോവ കാർ ഇടിച്ചു കയറി ;കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേർക്ക് പരിക്ക്

 


കാസർകോട്: യാത്രക്കാരെ ഇറക്കാനായി നിർത്തിയിട്ട സ്വകാര്യ ബസിന് പിറകിൽ ഇന്നോവ കാർ ഇടിച്ചു. കാർ യാത്രക്കാരായ നാലു കാഞ്ഞങ്ങാട് സ്വദേശികൾക്ക് പരിക്ക്. ചൊവ്വാഴ്‌ച ഉച്ചയോടെ ബന്തിയോട് കുക്കാർ ദേശീയ പാതയിലാണ് അപകടം. കാസർകോട് നിന്നും തലപ്പാടിയിലേക്ക് പോവുകയായിരുന്നു ബസ്. കുക്കാർ സ്കൂളിന് മുന്നിൽ യാത്രക്കാരെ ഇറക്കവെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post