വ്യവസായി ആയ ബിജു പോൾ ഫാരിദാബാദിൽ നിന്നും ബാംഗ്ലൂർ പോകും വഴി ഔറംഗാബാദ് പച്ചോടിൽ വച്ചുണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞു.
ഇന്നലെ (29-05-2024) രാത്രി 12 മണിക്കാണ് അപകടം ഉണ്ടായത്. ബിജു പോൾ സംഭവ സ്ഥലത്തു വച്ച് തന്നെ മരണമടഞ്ഞു.
കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും മകനും പരിക്കുകളൊന്നുമില്ല.
രാത്രി ഒരുമണിക്കാണ് അപകടം നടന്നത്.
സംഭവം അറിഞ്ഞയുടൻ ഓടിയെത്തിയ
ഔറഗാബാദ് കേരള സമാജം ഭാരവാഹികൾ
ബിജു പോളിന്റെ ഭാര്യയെയും മകനെയും പ്രഥമ ശുശ്രുഷ നൽകിയ ശേഷം
ഔറംഗാബാദ് കേരളാ സമാജം ജനറൽ സെക്രട്ടറി ശ്രീ കബീർ അഹമദ് വീട്ടിൽ കൊണ്ടുവന്നു.
ഔറംഗാബാദ് സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം അടക്കമുള്ള ഹോസ്പിറ്റൽ, പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. നാട്ടിൽ നിന്നും ബന്ധുക്കൾ ഔറഗാബാദിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.