നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

  


ചങ്ങനാശേരി: മിനിലോറി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പറാൽ കണ്ടങ്കരി സണ്ണി ജയിംസിനാണ് പരിക്കേറ്റത്. ഇയാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർക്കും നിസ്സാര പരിക്കേറ്റു. 

         ഇന്നു രാവിലെ ഏഴുമണിക്കാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റിവന്ന മിനിലോറി മതുമൂലയിൽ വെച്ച് നിയന്ത്രണം വിട്ട് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു തുടർന്ന് മരത്തിലിടിച്ച ശേഷമാണ് ലോറി നിന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയം റോഡിൽ ആളുകൾ കുറവായിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്.


ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post