പാലക്കാട് : മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം.
ആനക്കൂട്ടം ഇറങ്ങുന്നത് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി മുകേഷും സംഘാംഗങ്ങളും പോയതായിരുന്നു. ഇവരുടെ നേർക്ക് പാഞ്ഞ് അടുത്ത ആനയെകണ്ടതും സംഘം ചിതറി ഓടുകയായിരുന്നു. ആന തിരിച്ചു പോയതിനുശേഷമുള്ള തിരച്ചിലിലാണ് മുകേഷ് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് മുകേഷ്. അമ്മയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.