കണ്ണൂർ കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ്∙ മാങ്ങാട്ടിടം നീർവേലിയിൽ ഗുഡ്സ് ഓട്ടോ കലുങ്കിലിടിച്ച് ഡ്രൈവർ മരിച്ചു. തൊക്കിലങ്ങാടി സ്വദേശി പി.റഷീദാണ് മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ കേബിനുളളിൽ കുടുങ്ങിപ്പോയ റഷീദിനെ കൂത്തുപറമ്പ് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.