തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് വൈകിട്ടോടെ കഴക്കൂട്ടത്താണ് ദാരുണ സംഭവം. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.
സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലായിരുന്നു റുക്സാന. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പറിന്‍റെ പിന്‍ ചക്രം കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.