മലപ്പുറം മുന്നിയൂർ : ആലിൻ ചുവട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്കേറ്റു. ആലിൻ ചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞിമുഹമ്മദ് (70) ആണ് മരണപ്പെട്ടത് , പാങ്ങാട്ട് മുജീബ് (41) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു . അപകടം നടന്ന ഉടനെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞിമുഹമ്മദ്മരണപ്പെടുകയായിരുന്നു . ചെമ്മാട് തലപ്പാറ റൂട്ടിൽ ആലിൻചുവട് വെച്ച് ഇന്ന് രാവിലെയാണ് അപകടം.