പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുന്തിപ്പുഴയുടെ കുരുത്തിച്ചാലിൽ വീണ്ടും അപകടം. കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മലപ്പുറം വളാഞ്ചേരി സ്വദേശിയായ തോട്ടത്തിൽ ജേക്കബിന്റെ മകൻ രോഹൻ (22) ആണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തിനൊപ്പമാണ് രോഹൻ കുരുത്തിച്ചാലിലെത്തിയത്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള യുവാവ് നിലവിൽ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്