പത്തനംതിട്ട: നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. അടൂർ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് സ്വദേശി സജീഷ് (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണം സംഭവിച്ചത്.