ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.
ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല് പേരും ആളൂർ സ്വദേശികളാണ്. ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ.
ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു.