പട്ടാമ്പി: ചെർപ്പുളശ്ശേരിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുലുക്കല്ലൂർ സ്വദേശി ചീരംകുമരത്ത് രോഹിണി ബാബുവാണ്(50) മരിച്ചത്. പട്ടാമ്പി റോഡിൽ അയ്യപ്പൻകാവ് പരിസരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്
ചെർപ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യബസും എതിർദിശയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, സിദ്ധാർത്ഥ്.