കണ്ണൂർ പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒപ്പമിണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്.
പാനൂരിനടുത്ത് പാറാട് വൈകീട്ട് 3.15 ഓടെയായിരുന്നു അപകടം. തൂവക്കുന്ന് സ്വദേശി ചെറിയപറമ്പത്ത് ഫായിസ് ആണ് മരിച്ചത്.
സുഹൃത്ത് ചാലുപറമ്പത്ത് ആത്തിഖിനാണ് പരിക്കേറ്റത്. ഇരുവരും സഞ്ചരിച്ച ഏക്സസ് സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കെ.കെ.വി.എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഫായിസ്. പാറാട് ടി പി ജി എം സ്കൂളിന് സമീപത്താണ് അപകടം നടന്നത്.
പാനൂർ ഭാഗത്തേക്ക് വരികയായിരുന്നു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്