തൃശൂര്‍ കൊടകരയില്‍ കാര്‍ ബസിനും ലോറിക്കുമിടയില്‍പെട്ട് അപകടം. കാര്‍ യാത്രക്കാരായ മണ്ണുത്തി സ്വദേശികളായ മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്. മുന്നിലെ ലോറി ബ്രേക്കിട്ടപ്പോള്‍ കാര്‍ ലോറിക്ക് പിന്നിലിടിക്കുകയും കാറിനു പിന്നിലുണ്ടായിരുന്ന ബസ് കാറിലേക്ക് ഇടിച്ചുകയറകയുമായിരുന്നു. ബസിനും ലോറിക്കുമിടയില്‍പെട്ട് കാര്‍ ഞെരിഞ്ഞമര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ ക്രിസ്റ്റി, നിഷ എന്നിവരെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കും, ഒരാളെ മദര്‍ ആശുപത്രിയിലെക്കും മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.