വേങ്ങര: വേങ്ങര ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ കാണാതായി. പരപ്പനങ്ങാടി സ്വദേശിയാണ്. വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാനെത്താറുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.