പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപടർന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് പുലർച്ചെ 1:40 ഓടെ തീപൂർണ്ണമായും അണച്ചത്.