കാസർകോട്: മഞ്ചേശ്വരത്തു മീൻലോറിയിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.
പത്താം മൈലിലെ ഹമീദ് (50)ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 8.30 വോടെയാണ് അപകടം. ഹമീദ് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം മംഗൽ പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പത്താം മൈൽ പാലത്തിനടുത്തു ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഹമീദ് അവിവാഹിതനാണ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്.