മലയാളി തായ്‌ലാന്‍ഡില്‍ വെടിയേറ്റ് മരിച്ചു.മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാന്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരുമാസം മുൻപാണ് വർഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാന്‍ഡില്‍ എത്തിയത്.ഇവിടെ വെച്ച് വർഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വർഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പടെ മോഷണം പോയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളൂ.എന്നാൽ, വർഗീസിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി വർഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്.