കൊച്ചി: പാറമടയിൽ വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി സുധീഷ് (42) ആണ് മരിച്ചത്. അങ്കമാലി പുളിയനത്തെ പാറമടയിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തുള്ള ജോലിസ്ഥലത്ത് നിന്ന് പാറമടയിലേക്ക് ഉച്ചയ്ക്ക് ശേഷമാണ് സുധീഷ് കുളിക്കാൻ എത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.