ചാലിയം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സിപിഎം കടുക്ക ബസാർ ബ്രാഞ്ച് സെക്രട്ടറിയും പ്രവാസി ബാങ്ക് ജീവനക്കാരനുമായിരുന്ന കടുക്കബസാർ അഞ്ചുടിക്കൽ താമസിക്കുന്ന പരീക്കടപ്പുറത്ത് പി കെ സുബൈർ (60) അന്തരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ ചാലിയം - കടലുണ്ടിക്കടവ് റോഡിലെ കപ്പലങ്ങാടിയിൽവച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്നു വൈകീട്ടോടെയാണ് അന്ത്യം.
ഭാര്യ : ഉമെൈബ.
മക്കൾ : സൽമാൻ ഫാരിസ് (അമീർ), നസ്റുദ്ധീൻ, റെനീഷ്.
മരുമക്കൾ : നജ്മ.
സഹോദരങ്ങൾ : സത്താർ, സൈനീബി, ബീവിജ