എടവണ്ണപ്പാറ :വെള്ളിയാഴ്‌ച രാവിലെ ഇരട്ട മൊഴി കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ നീർനായ കടിച്ചു.
രാവിലെ എട്ടു മണിക്കാണ് സംഭവം. ചീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിലെ ഇരട്ട മൊഴി കടവിലാണ് സംഭവം
റിഷാദ്, സിയാദ്, റയ്യാൻ, നഹന, ലിയ എന്നീ വിദ്യാർത്ഥികളെയാണ് നീർനായ കടിച്ചത്. ചീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് നീർനായുടെ കടിയേറ്റത്.
നീർനായ യുടെ കടിയേറ്റ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
നേരത്തെ ഈ കടവിൽ നിന്ന് 5 മാസങ്ങൾക്കു മുമ്പ് നാലിലധികം പേരെ നീർനായ ആക്രമിച്ചിരുന്നു.
ചാലിയാർ പുഴയിൽ നീർനായ ശല്യം വർദ്ധിച്ചിരിക്കുകയാണ്. നീർനായയുടെ ആക്രമണം നിയന്ത്രിക്കാൻ വനം വകുപ്പുമായി കൈകോർത്ത് നടപടികൾ സ്വീകരിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി വ്യാപകമാണ്.