കാസർകോട്:റോഡിലേക്ക് മരം കടപുഴകി വീണു. മരം വീണ് നിരവധി വാഹനങ്ങൾ തകർന്നു. ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി.
കാസർക്കോട് ഉപ്പള നയാബസാറിലാണ് അപകടം .
നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകൾക്കും ബൈക്കുകൾക്കും മീതെ മരം വീഴുകയാരുന്നു ഇന്ന്
വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. വഴിയാത്രക്കാരടക്കം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.