ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം പച്ചടിയിൽ ഇൻവേഡർ ജീപ്പിടിച്ച് വൃദ്ധൻ മരിച്ചു. പച്ചടി മംഗലത്ത് ഇമ്മാനുവേൽ (65) ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി എട്ടോടെയാണ് അപകടം. പത്തുവളവ് ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ ജീപ്പ്, കാൽനടയാത്രികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിനു ശേഷം നിർത്താതെ പോകാൻ ശ്രമിച്ച വാഹനം നാട്ടുകാർ തടഞ്ഞിട്ടു. ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവലിനെ ഉടൻ നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.