മലപ്പുറം പൂക്കോട്ടൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരണപ്പെട്ടു
പൂക്കോട്ടൂർ സർവീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി ആയിരുന്നു അപകടം വള്ളുവമ്പ്രം അത്താണിക്കലിൽ സ്പേസ് മൊബൈൽ കട നടത്തിയിരുന്ന തലാപ്പിൽ മന്നത്തൊടി ചേക്കുട്ടി യുടെ മകൻ നൗഫൽ റഹ്മാൻ ആണ് മരണപ്പെട്ടത്.
ബൈക്കുകൾ കൂട്ടിയിടിച്ചു ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ തല ഡിവൈഡറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ നിലയിൽ അരീക്കോട് മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു അപകടത്തിൽ മറ്റൊരാൾക്ക് പരിക്ക്