കോഴിക്കോട്∙ മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിൽ.