കോഴിക്കോട് സുഹൃത്ത് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു. അന്നശേരി മേലെതോട്ടത്തില്‍ അനൂപ് ആണ് മരിച്ചത്. സുഹൃത്ത് ചെമ്പിലം പൂക്കോട് സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു...
പ്രതി സുബീഷിൻ്റെ വീടിന് സമീപം 28 ന് ആയിരുന്നു സംഭവം. സുഹൃത്തിന്റെ കല്യാണവീട്ടിൽ നിന്ന് തിരിച്ചെത്തിയ അനൂപും സുബീഷും മദ്യപിക്കുന്നതിനിടെ വാക്തർക്കത്തിലേർപ്പെട്ടു. ഇതോടെ സുബീഷ് ഇരുമ്പിൻ്റെ പട്ടികയെടുത്ത് അനൂപിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. തലയ്ക്ക് ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സുബിഷിനെ സംഭവദിവസം തന്നെ എലത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ജില്ലാ ജയിലുള്ള ഇയാൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.