തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാക്ക പരക്കുടി ലെയ്‌നില്‍ വിക്രമന്‍(82) ആണ് മരിച്ചത്. വീട്ടില്‍ വിക്രമന്‍ ഒറ്റയ്ക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ളയിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയത്ത് വെള്ളം വീട്ടില്‍ കയറിയിരുന്നു. കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.