കോലഞ്ചേരി: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു. മാമല തുരുത്തിയില്‍ ബീന (60) മരിച്ചത്. പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ ഒന്നിനാണ് അപകടം. നടന്‍ മാത്യുവിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.