ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികൻ മരിച്ചു



ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് കോഴിക്കോട് സ്വദേശിയായ സൈനികൻ മരിച്ചു. ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ അതിപറമ്പത്ത് ജയരാജന്റെ മകൻ പി. ആദർശ് (27) ആണു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. 

        കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം

Post a Comment

Previous Post Next Post