പാലക്കാട് കല്ലടിക്കോട് കീരിപ്പാറയിൽ കോറിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. പ്രദേശവാസികളായ രണ്ട് പേരാണ് മരണപ്പെട്ടത്. ഏകദേശം രാത്രി 9മണിയോടെ ആണ് അപകടം. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെ നീണ്ട തിരച്ചിലിനോടുവിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കോണിക്കഴി ചെഞ്ചുള്ളി രവീന്ദ്രന്റെ മകൻ അഭയ് (21). മണികണ്ഠന്റെ മകൻ മേഖജ് (18) എന്നിവരാണ് മരണപ്പെട്ടത്.
നെഹ്‌റു കോളേജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് മരണപ്പെട്ട അഭയ്
പുലാപ്പറ്റ MNKM സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു മേഖജ്
രണ്ട് പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി