താനൂരിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു



താനൂർ: കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്ക് വശം താമസിക്കുന്ന കടവത്ത് സുരേഷ് ബാബു (57) ട്രെയിൻ തട്ടി മരണപ്പെട്ടു. ഞായറാഴ്ച രാവിലെ 10:15 ന് വലിയപാടത്ത് വെച്ച് റെയിൽ മുറിച്ചു കടക്കുന്നതിനിടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിൻ തട്ടി മരണപ്പെട്ടത്. പാൽ വിതരണ ഏജൻ്റായിരുന്ന ബാബു ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


അച്ഛൻ : കടവത്ത് ഗോപാലൻ. 

അമ്മ : ചന്ദ്രിക.

ഭാര്യ : പദ്മിനി. 

മക്കൾ : ബിൻസി ബാബു, ബിജു. 

പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടന്നു.


Post a Comment

Previous Post Next Post