തൃശ്ശൂർ കേച്ചേരി: സെന്ററിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകളിൽ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.