മലപ്പുറം പുത്തൻപള്ളി: പെരുമ്പടപ്പിൽ കെട്ടിടത്തിന് മുകളിൽ അണ്ടത്തോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി..
അണ്ടത്തോട് ബീച്ച് റോഡിൽ താമസിക്കുന്ന പരേതനായ മടപ്പൻ മഹമ്മു മകൻ അഷ്റഫ് എന്നയാളാണ് മരണപ്പെട്ടത്..
ശനിയാഴ്ച വൈകീട്ടോടെ പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെരുമ്പടപ്പ് പോലിസ് സ്ഥലത്തെത്തി മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..