അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു, ബൈക്ക് യാത്രക്കാരനായ വാവ് മരിച്ചു



തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. തിരുവനന്തപുരം കോരാണി പതിനെട്ടാം മൈല്‍ ജംഗ്ഷന് സമീപമാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.


അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്.

Post a Comment

Previous Post Next Post