കൊല്ലം പുത്തൂരിൽ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

 


കൊല്ലം: പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാർ (48) ആണ് മരിച്ചത്.പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപണികൾ നടത്തുന്നതിനിടെയാണ് പ്രദീപിന് ഷോക്കേറ്റത് .പ്രദീപ് 15 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. ഷോക്കേല്ക്കാനുള്ള കാരണം അറിയാൻ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് പറഞ്ഞു.

Post a Comment

Previous Post Next Post