അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ബസിൽ കയറ്റി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നാട്ടുകാരുടെ ആദരവ്. പാതിരിയമ്പം രാഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞമാസം 29ന് സ്കൂട്ടർ മറിഞ്ഞ് റോഡരികിൽ കിടന്ന കായക്കുന്ന് സ്വദേശി കണ്ടേത്ത് ബേബിയെയാണ് ബത്തേരി മാനന്തവാടി റൂട്ടൽ സർവീസ് നടത്തുന്ന അനന്തപുരി ബസ്സിലെ ഡ്രൈവർ അർഷാദ് കണ്ടക്ടർ ആഷിക് എന്നിവർ ചേർന്ന് ബസ്സിൽ കയറ്റി പനമരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചത് 'ഇരുവർക്കും ക്ലബ്ബിൻറെ നേതൃത്വത്തിലാണ് നോട്ടുമാലയിട്ടും മൊമെന്റോ നൽകിയും സ്നേഹാദരം ഒരുക്കിയത്.