കോഴിക്കോട് നാദാപുരം: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് മുകളില്‍ മരം പൊട്ടിവീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു.
കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവര്‍ വാണിമേല്‍ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്.
വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ മരത്തിന്റെ തടി പൊട്ടിവീണാണ് അപകടം. ഞായറാഴ്ച ഉച്ചക്കുണ്ടായ അപകടത്തില്‍
അസീസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ച പാറോള്ള പറമ്പത്ത് നൗഫല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.